മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മമതയുടെ ട്വീറ്റ്

By Desk Reporter, Malabar News
Missionaries-Of-Charity's-Bank-Accounts-Frozen
Ajwa Travels

ന്യൂഡെൽഹി: ശനിയാഴ്‌ച, ക്രിസ്‌തുമസ്‌ ദിനത്തിൽ മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഞെട്ടൽ രേഖപ്പെടുത്തിക്കൊണ്ട് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്‌.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്ര സർക്കാർ 22,000 രോഗികളെയും ജീവനക്കാരെയും ഭക്ഷണവും മരുന്നും ഇല്ലാതെ ഉപേക്ഷിച്ചിരിക്കുക ആണെന്ന് മമത ആരോപിച്ചു. ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും മമത ട്വീറ്റ് ചെയ്‌തു.

“ക്രിസ്‌തുമസ്‌ ദിനത്തിൽ, കേന്ദ്ര മന്ത്രാലയം മദർ തെരേസയുടെ ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി! അവരുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ വലയുന്നു. നിയമം പരമപ്രധാനമാണെങ്കിലും, മനുഷ്യത്വപരമായ കാര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യരുത്,”- മമത ട്വീറ്റ് ചെയ്‌തു.

എന്നാൽ വിഷയത്തിൽ മിഷണറീസ് ഓഫ് ചാരിറ്റി ഇതുവരേയും പ്രതികരിച്ചിട്ടില്ല. കേന്ദ്ര സർക്കാരും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

Most Read:  ബിജെപിക്ക് കനത്ത പരാജയം; പഞ്ചാബ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് ആം ആദ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE