ബിജെപിക്ക് കനത്ത പരാജയം; പഞ്ചാബ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് ആം ആദ്‌മി

By Desk Reporter, Malabar News
bjp-suffers-heavy-defeat-aam-aadmi-party-wins-punjab-corporation-elections
ആം ആദ്‌മി പാർട്ടി സ്‌ഥാനാർഥി ദമൻ പ്രീത് സിംഗ് (മധ്യത്തിൽ) അനുയായികൾക്കൊപ്പം വിജയം ആഘോഷിക്കുന്നു
Ajwa Travels

ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്‌മി പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ആം ആദ്‌മി 14 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയിച്ചു.

ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ മുന്നേറ്റമാണ് ആം ആദ്‌മി പാർട്ടി നേടിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റ് സ്വന്തമാക്കിയ ബിജെപിയാണ് ഇത്തവണ 12ലേക്ക് ചുരുങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും അകാലിദള്‍ ഒരു സീറ്റാണ് നേടിയത്. കോൺഗ്രസ് ഇത്തവണ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ച വച്ചത്. കഴിഞ്ഞ തവണ നാല് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം നൽകുന്നത്.

വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്‌ഥാനാർഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയര്‍ ബിജെപിയുടെ രവികാന്ത് ശര്‍മ്മയെ ആംആദ്‌മി പാര്‍ട്ടിയുടെ ദമന്‍ പ്രീത് സിംഗാണ് തോല്‍പിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്‌മി പാര്‍ട്ടി പ്രതികരിച്ചു.

Most Read:  രാത്രിയിൽ കർഫ്യൂ, പകൽ റാലികൾ; ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE