വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല

By Staff Reporter, Malabar News
Supreme Court- election commission
Representational Image
Ajwa Travels

ന്യൂഡെൽഹി: വിദേശ സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് എഫ്‌സിആർഎ രജിസ്ട്രേഷൻ നഷ്‌ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള എൻജിഒകൾക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ നൽകിയ എൻജിഒകൾക്ക് ലൈസൻസ് നീട്ടിനൽകിയതായി കേന്ദ്രം അറിയിച്ചതിനെ തുടർന്നാണിത്.

വിഷയത്തിൽ ഇപ്പോൾ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, എൻജിഒകൾ ആദ്യം സർക്കാരിനെ സമീപിക്കണമെന്നും പറഞ്ഞു. തീരുമാനങ്ങളിൽ അതൃപ്‌തിയുണ്ടെങ്കിൽ കോടതിയിൽ വാദം കേൾക്കാം. ലൈസൻസ് പുതുക്കുന്നതിനായി കേന്ദ്ര സർക്കാരിന് മുൻപാകെ ഇക്കാര്യം അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം നിയമപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

ആറായിരത്തോളം എൻജിഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് (എഫ്‍സിആർഎ) ആണ് നേരത്തെ റദ്ദായത്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള എൻജിഒകൾക്കാണ് ലൈസൻസ് നഷ്‌ടമായത്.

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഓക്‌സ്‌ഫാം ഇന്ത്യ ട്രസ്‌റ്റ്, ജാമിയ മിലിയ ഇസ്‌ലാമിയ, കോമൺകോസ്, ഐഎംഎ, ലെപ്രസി മിഷൻ, ട്യുബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ്, ഇസ്‌ലാമിക് കൾച്ചറൽ സെന്റർ, ഇന്ത്യ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ, കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടിവി ഇൻസ്‌റ്റിറ്റ്യൂട്ട് തുടങ്ങിയവയും ലൈസൻസ് നഷ്‌ടമായവയിൽ ഉൾപ്പെടും.

Read Also: തിയേറ്റർ അടച്ചിടുന്നതിന് സ്‌റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE