തിയേറ്റർ അടച്ചിടുന്നതിന് സ്‌റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

By Web Desk, Malabar News
Omicron; The government has said it will not allow screenings in theaters after 10 p.m.
Representational Image
Ajwa Travels

കൊച്ചി: തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജിയിൽ സംസ്‌ഥാന സർക്കാരിന്റെ മറുപടി തേടി.

തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തി. അതേസമയം വിദഗ്‌ധ സമതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സർക്കാർ വാദിച്ചു.

ഞായറാഴ്‌ചകളിൽ തിയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌താണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ ഹരജി നൽകിയത്. മാളുകൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇളവുകൾ നൽകിയിട്ടും തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹരജിക്കാർ പറയുന്നത്.

Most Read: ലോകായുക്‌തയെ ചാപിള്ളയാക്കി, ഇത്രയും നീചമായത് പ്രതീക്ഷിച്ചില്ല; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE