കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്നാണ് കോടതി വ്യക്‌തമാക്കിയത്. തുടര്‍ന്നാണ് തിങ്കളാഴ്‌ച രാവിലെ ആദ്യ കേസായി പരിഗണിക്കാന്‍ മാറ്റിയത്. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്‌ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
Read Also: ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി