തിയേറ്ററുകളുടെ പ്രവർത്തനത്തിന് തടസമില്ല; സർക്കാർ ഹൈക്കോടതിയിൽ

By Team Member, Malabar News
No restrictions To Open Theaters In Kerala Govt At High Court
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ നിലവിൽ യാതൊരു തടസവും ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്‌ഥാന സർക്കാർ.  കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാലാണ് ഇപ്പോൾ തിയേറ്ററുകൾ പ്രവർത്തിക്കുന്നതിൽ തടസമില്ലെന്ന് സർക്കാർ അറിയിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ബാർ ഹോട്ടലുകൾക്കും, റെസ്‌റ്റോറന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണ് തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഹരജിക്കാർ ആരോപിക്കുന്നത്.

ജസ്‌റ്റിസ് എൻ നഗരേഷ് ഹരജി ഫയലിൽ സ്വീകരിച്ചു. കൂടാതെ മറുപടി ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: റിട്ട.പോലീസ് ഉദ്യോഗസ്‌ഥർ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി; അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE