മുഖസൗന്ദര്യം സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ

By News Bureau, Malabar News
face-beauty
Ajwa Travels

മുഖ സംരക്ഷണം എങ്ങനെ സാധ്യമാകുമെന്ന് ആശങ്കപ്പെടുന്നവർ ആണോ നിങ്ങൾ? എന്നാൽ പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ ഇത് നമുക്ക് സാധ്യമാക്കാവുന്നതാണ്.

വ്യാപകമായി കണ്ടു വരുന്ന ചില ചർമപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മികച്ച ചില പ്രകൃതിദത്ത പരിഹാര മാർഗങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.

മുഖക്കുരു

പലരെയും അലട്ടുന്ന പ്രശ്‍നങ്ങളിൽ ഒന്നാണ് മുഖക്കുരു. മുഖചർമം എപ്പോഴും വൃത്തിയാക്കി നിർത്തുക എന്നതാണ് മുഖക്കുരു വരാതിരിക്കാൻ ചെയ്യേണ്ടത്.

രണ്ട് ടേബിൾ സ്‌പൂൺ ഫുള്ളേർസ് എർത്ത്, മൂന്ന് ഗ്രാമ്പൂ, രണ്ട് ടേബിൾ സ്‌പൂൺ ഫ്രഷ് വേപ്പില പേസ്‌റ്റ്, റോസ് വാട്ടർ എന്നിവ മിക്‌സ് ചെയ്‌ത്‌ ചർമത്തിൽ പുരട്ടുക. ഇത് ഡ്രൈ ആയതിന് ശേഷം തണുത്ത വെള്ളംകൊണ്ട് കഴുകി കളയുക. ഇത് ദിവസേന ആവർത്തിക്കുക.

കറുത്ത പാടുകൾ

പാടുകൾ ചർമത്തിന്റെ ഭംഗി കെടുത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ എക്‌സ്‌ഫോളിയേഷൻ ചെയ്യുക എന്നതാണ് ഇതില്ലാതാക്കാനുള്ള മാർഗം.

50 ഗ്രാം ചുവപ്പ് മസൂർ പരിപ്പ് പൊടിയും 50 ഗ്രാം ഓട്ട്മീലും 50 ഗ്രാം ഓറഞ്ച് തൊലി പൊടിച്ചതും നന്നായി മിക്‌സ് ചെയ്‌ത്‌ ഒരു എയർ ടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിച്ച് വെക്കുക. ഇതിൽ നിന്ന് ഒരു ടേബിൾ സ്‌പൂൺ ഓരോ പ്രാവശ്യവും എടുത്ത് കുറച്ച് റോസ് വാട്ടർ ചേർത്ത് പേസ്‌റ്റുണ്ടാക്കി ചർമത്തിൽ പുരട്ടാം. ഇത് ഒരു തവണ കൂടി മുഖത്ത് തേച്ച് തണുത്ത വെള്ളംകൊണ്ട് കഴുകി കളയുക.

മുഖത്തെ ചെറുദ്വാരങ്ങൾ

മുഖത്തിന്റെ ഭംഗിയും തിളക്കവും ഇല്ലാതാക്കുന്നതാണ് മുഖത്തുണ്ടാകുന്ന ചെറുദ്വാരങ്ങൾ. മാത്രമല്ല ബാക്‌ടീരിയകളുടെ പ്രവർത്തനം മൂലം മുഖക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

തണുത്ത തക്കാളി പകുതിയാക്കി മുറിച്ച് ചർമത്തിൽ ഇടക്കിടെ തേക്കുക. ഇത് ചർമത്തിലെ ചെറുദ്വാരങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. പാച്ച് ടെസ്‌റ്റ് നടത്തിയ ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Most Read: ആഷിഖ് അബു- ടൊവിനോ കൂട്ടുകെട്ടിന്റെ ‘നാരദൻ’; ശ്രദ്ധേയമായി ട്രെയ്‌ലർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE