തൃശൂർ: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വിഡി സതീശൻ പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാരിന് എതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഉള്ളതാണ് വിഡി സതീശന്റെ പ്രതികരണം. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാൻ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാർശ സർക്കാർ ഇടപെട്ട് അട്ടിമറിച്ചു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
എന്നാൽ ഡി ലിറ്റ് നല്കാന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് പദവിയുടെ ദുരുപയോഗമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് പറഞ്ഞു. കണ്ണൂര്‍ വിസി നിയമനത്തിലെ തെറ്റുതിരുത്താതെ ഗവര്‍ണര്‍ കൗശലം കാട്ടുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
അതേസമയം, രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിർദ്ദേശം തള്ളിയതില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് ആവശ്യപ്പെട്ടു. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡി ലിറ്റ് വിവാദത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ തിരിയുമ്പോള്‍, സര്‍ക്കാര്‍ രാഷ്ട്രപതിയെ അപമാനിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപിയുടെ ശ്രമം.
Most Read: റോഡിൽ വിദേശിയെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവം; പോലീസിനെതിരെ നടപടി