തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് മന്ത്രി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മന്ത്രിക്കും ഭാര്യക്കും നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പരിശോധനയില്‍ ഇരുവര്‍ക്കും രോഗം സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മന്ത്രിയും ഭാര്യയും കോവിഡ് നെഗറ്റീവ് ആയതോടെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മാറിയിരുന്നു. ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മന്ത്രി ഈയടുത്താണ് നിരീക്ഷണം പൂര്‍ത്തിയാക്കി ഔദ്യോഗിക ചുമതലകളില്‍ പ്രവേശിച്ചത്. ഇതിനിടെയാണ് ഇപ്പോള്‍ മന്ത്രിക്ക് വീണ്ടും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടിരിക്കുന്നത്.
Read also : ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍









































