ചെറുവത്തൂർ: മീൻ പിടിച്ചെത്തുന്ന ചെറുവള്ളങ്ങൾക്ക് തുറമുഖത്തോട് അടുപ്പിച്ച് നിർത്താനും മീൻ ഇറക്കാനുമുള്ള സൗകര്യത്തിനായി മടക്കര തുറമുഖത്ത് ലോ ലെവൽ ബോട്ടുജെട്ടി പണിയും. നിർമാണോൽഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള അധ്യക്ഷയായി. ഹാർബർ എഞ്ചിനീയറിങ് വിഭാഗം അസി. എഞ്ചിനീയർ കെ സുനീഷ് റിപ്പോർട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ രമണി, പിവി കൃഷ്ണൻ, കെ സുധാകരൻ, ഒ ഉണ്ണികൃഷ്ണൻ, ടിപി അഷ്റഫ്, എസി മഹമ്മൂദ് ഹാജി, സുരേഷ് പുതിയേടത്ത്, ടിവി വിജയൻ, പിആർ രാജേഷ് എന്നിവർ സംസാരിച്ചു.
Also Read: കൊല്ലപ്പെട്ട ധീരജിന് സ്മാരകം പണിയും; 8 സെന്റ് ഭൂമിവാങ്ങി സിപിഎം






































