തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥിയെ വാഹനത്തിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘവും ഇവർ ഉപയോഗിച്ച ബൊലേറോ ജീപ്പും പോലീസ് പിടിയിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിലെ ജീവനക്കാരനായ അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചത്.
മഞ്ചപേരുമല സ്വദേശി സുൽഫിക്കർ, അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ ആളുമാറിയാണ് സംഘം കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചതെന്ന് അബ്ദുൽ മാലിക്ക് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും അടക്കം കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് കോടതിയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Most Read: ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്കും മൊബൈലും പിടിച്ചെടുത്തു







































