സ്‌കൈയിങ് അപകടത്തില്‍ ഫ്രഞ്ച് നടന് ദാരുണാന്ത്യം

By News Bureau, Malabar News
Ajwa Travels

പാരിസ്: സ്‌കൈയിങ് അപകടത്തിൽ പ്രശസ്‌ത ഫ്രഞ്ച് നടൻ ഗാസ്‌പാർഡ് ഉല്യേൽ അന്തരിച്ചു. 37 വയസായിരുന്നു.

കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. സ്‌കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ ഗാസ്‌പാർഡിനെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്‌ചയോടെ മരണപെടുകയായിരുന്നു.

2001ൽ പുറത്തിറങ്ങിയ ‘ബ്രദർ ഓഫ് ദ വൂൾഫ്’ എന്ന ചിത്രത്തിലൂടെയാണ് ഗാസ്‌പാർഡ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹാനിബൽ ഫ്രാഞ്ചൈസിയിലെ ‘ഹാനിബൽ റൈസിങ്’ എന്ന ചിത്രത്തിലൂടെയാണ് താരം പ്രശസ്‌തി ആർജിക്കുന്നത്. സീരിയൽ കൊലപാതകിയായ ഹാനിബൽ ലെക്‌ടറിനെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്.

‘എ വെരി ലോങ് എൻഗേജ്മെന്റ്, ഇറ്റ്സ് ഓൺ ദ എൻഡ് ഓഫ് ദ വേൾഡ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സീസർ പുരസ്‌കാരം ലഭിച്ചു. 2014ൽ പുറത്തിറങ്ങിയ ‘സെയിന്റ് ലോറൻസ്’ എന്ന ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് ലൂമിനാർ പുരസ്‌കാരം നേടിക്കൊടുത്തു.

‘ജൂലിയറ്റ്, മൂൺലൈറ്റ്’ തുടങ്ങി പന്ത്രണ്ടോളം ടെലിവിഷൻ സീരിയലുകളിലും ഗാസ്‌പാർഡ് വേഷമിട്ടിട്ടുണ്ട്. ‘മോർ ദാൻ എവറാ’ണ് അവസാന ചിത്രം. ഇതിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെയാണ് നടന്റെ അപ്രതീക്ഷിത വിയോഗം.

ഗല്ലേ പിയേട്രിയാണ് ഗാസ്‌പാർഡിന്റെ ഭാര്യ. ഒരു മകനുണ്ട്.

Most Read: അരുണാചലിൽ വീണ്ടും ചൈനീസ് പ്രകോപനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE