മലപ്പുറം: പട്ടാപ്പകൽ പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. പെരിന്തൽമണ്ണ കൊളത്തൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ ചാവക്കാട് സ്വദേശി നൈനാൻ ഹുസ്സൈൻ. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി പറയൻകാട്ടിൽ ഹിലാൽ എന്നിവരാണ് മലപ്പുറം വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
വഴിക്കടവ് മുണ്ട സ്വദേശിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്നും തൊണ്ടി മുതലുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോഡരികിൽ പ്‌ളാസ്‌റ്റിക് ഷീറ്റ് കൊണ്ട് മൂടി കെട്ടിവെച്ച കരിമ്പ് ജ്യൂസ് മെഷീൻ സംഘം പട്ടാപ്പകൽ മോഷ്‌ടിച്ച് കൊണ്ടുപോവുകയായിരുന്നു.
അന്വേഷത്തിൽ സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് വ്യക്‌തമായതായി പോലീസ് പറഞ്ഞു. അടിപിടിക്കേസ്, വധശ്രമം, വഞ്ചനാക്കുറ്റം തുടങ്ങി ഒട്ടേറെ കേസുകൾ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ പ്രതികൾക്കെതിരെ ഉണ്ട്.
Most Read: ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു








































