ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു

By News Desk, Malabar News
Netaji Statue_India Gate
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്‌ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത് വരെ അതേസ്‌ഥലത്ത് ഹോളോഗ്രാം പ്രതിമ സ്‌ഥാപിക്കാനാണ് തീരുമാനം. ഗ്രാനൈറ്റിലാണ് നേതാജിയുടെ പൂർണകായ പ്രതിമ നിർമിക്കുക. ഈ പ്രതിമ, സ്വാതന്ത്ര്യ സമരത്തിന് നേതാജി നൽകിയ മഹത്തായ സംഭാവനകൾക്കുള്ള രാജ്യത്തിന്റെ ഉചിതമായ ആദരവും അദ്ദേഹത്തോടുള്ള കടപ്പാടിന്റെ പ്രതീകവുമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 28 അടി ഉയരത്തിലും ആറടി വീതിയിലുമാണ് പൂർണകായ പ്രതിമ നിർമിക്കുന്നത്.

‘ഇതൊരു ചരിത്ര സ്‌ഥലവും ചരിത്ര സന്ദർഭവുമാണ്. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാൻ നേതാജി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറക്കും പ്രചോദനമാകും. നേതാജിയുടെ മനോഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാം മുന്നോട്ട് പോകണം’; പ്രതിമ അനാച്ഛാദനം ചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ വർഷവും സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനമായ ജനുവരി 23ന് രാജ്യത്ത് റിപ്പബ്‌ളിക് ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ദിവസം പരാക്രം ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Also Read: ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE