‘സമത്വ പ്രതിമ’ രാഷ്‌ട്രത്തിന് സമർപ്പിച്ച് മോദി

By News Desk, Malabar News
PM Modi unveiled ‘statue of equality’
Ajwa Travels

ഹൈദരാബാദ്: പതിനൊന്നാം നൂറ്റാണ്ടിലെ ഭക്‌ത സന്യാസിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു. വിശ്വാസം, ജാതി, മതം എന്നിവയുൾപ്പടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം പ്രോൽസാഹിപ്പിച്ച രാമാനുജാചാര്യയെ സ്‌മരിക്കുന്നതാണ് സമത്വ പ്രതിമയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഹൈദരാബാദിലെ ഷംഷാബാദിൽ 45 ഏക്കർ വരുന്ന കെട്ടിടസമുച്ചയത്തിൽ ‘പഞ്ചലോഹം’ കൊണ്ടാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ഇരിക്കുന്ന സ്‌ഥിതിയിലുള്ള ലോകത്തെ ഏറ്റവും വലിയ ലോഹ പ്രതിമകളിൽ ഒന്നാണിത്. ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള അടിത്തറയുള്ള കെട്ടിടത്തിലാണ് പ്രതിമ സ്‌ഥാപിച്ചിരിക്കുന്നത്. ശ്രീരാമാനുജാചാര്യയുടെ ജൻമവാർഷിക ആഘോഷമായ 12 ദിവസത്തെ ശ്രീരാമാനുജ സഹസ്രാബ്‌ദി സമാരോഹത്തിന്റെ ഭാഗമായാണ് സമത്വ പ്രതിമയുടെ ഉൽഘാടനം നിർവഹിച്ചത്.

ഇന്റർനാഷനൽ ക്രോപ്‌സ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ദി സെമി-എരിഡ് ട്രോപിക്‌സിന്റെ (ഐസിആർഐഎസ്‌എടി) 50ആം വാർഷികാഘോഷങ്ങളും പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. ഐസിആർഐഎസ്‌എടിയുടെ പ്രത്യേകം രൂപകല്‍പന ചെയ്‌ത ലോഗോയും സ്‌റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു. ഏഷ്യയിലും സബ്- സഹാറൻ ആഫ്രിക്കയിലും കാർഷിക ഗവേഷണം നടത്തുന്ന രാജ്യാന്തര സംഘടനയാണ് ഐസിആർഐഎസ്‌എടി.

Also Read: 17കാരിയുടെ പരാതി; മംഗളൂരുവിൽ വൻ സെക്‌സ് റാക്കറ്റ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE