108 അടി ഉയരം; ഗുജറാത്തിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ മോദി

By News Desk, Malabar News
Narendra Modi Meets Health Workers Tomorrow In Covid Situation
Ajwa Travels

അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അടുത്ത 25 വർഷം പ്രാദേശിക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്‌മ ഇല്ലാതാകുമെന്ന് ചടങ്ങിൽ സംസാരിക്കവേ മോദി പറഞ്ഞു.

‘വോക്കൽ ഫോർ ലോക്കൽ’, നമ്മുടെ വീടുകളിൽ നമ്മുടെ ജനങ്ങൾ ഉണ്ടാക്കിയ വസ്‌തുക്കൾ മാത്രം ഉപയോഗിക്കുക. ഇതുമൂലം ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ലഭിക്കും. വിദേശ നിർമ്മിത വസ്‌തുക്കൾ ഉപയോഗിക്കുകയാണെങ്കിൽ കഠിനാധ്വാനം എന്താണെന്നു നമ്മൾ അറിയില്ല. ജനങ്ങളെ പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.

അടുത്ത 25 വർഷം നമ്മൾ പ്രാദേശിക ഉത്പ്പന്നങ്ങൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ജനങ്ങൾക്കിടയിൽ തൊഴിലില്ലായ്‌മ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എങ്ങനെ ആത്‌മനിർഭരത് എന്ന പദ്ധതി നടപ്പിലാക്കാം എന്നാണ് ലോകം മുഴുവൻ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE