ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം

By News Desk, Malabar News
supreme court-Lakhimpur Kheri
Ajwa Travels

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പ്രതി ദിലീപിന്റെ എതിർ സത്യവാങ് മൂലം. വിചാരണ നീട്ടരുതെന്ന ആവശ്യവുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം തേടുന്നതെന്നും കേസിൽ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് സത്യവാങ് മൂലത്തിലൂടെ അറിയിച്ചു.

നേരത്തെ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സുപ്രീം കോടതി അനുവദിച്ച വിചാരണ കാലാവധി അടുത്ത മാസം അവസാനിക്കും. മൂന്ന് തവണ വിചാരണ കാലാവധി നീട്ടി നൽകിയിരുന്നു. ഇനിയും നീട്ടാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയാണ് സുപ്രീം കോടതി അടുത്ത മാസം വരെ സമയം നൽകിയത്.

എന്നാൽ, കേസിൽ ഉണ്ടായിരിക്കുന്ന പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് കാലാവധി നീട്ടി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിർ സത്യവാങ് മൂലം നൽകിയിരിക്കുന്നത്.

Also Read: സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE