കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് കാരന്തൂരിൽ എക്സൈസിന്റെ പിടിയിലായി. കാരന്തൂർ എടെപ്പുറത്ത് വീട്ടിൽ സൽമാൻ ഫാരിസിനെയാണ് 2 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുമായി അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ നെടുംപോയിലാണ് താമസം.
കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ച് ഞായറാഴ്ചയാണ് വാഹനം സഹിതം ഇയാളെ എക്സൈസ് പിടികൂടിയത്. കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്ന് ഉത്തര മേഖല കമ്മീഷർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
എക്സൈസ് പ്രിവന്റീവ് ഓഫിസർ ഹരീഷ് പികെ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്, അർജുൻ വൈശാഖ്, ധനീഷ് കുമാർ, അഖിൽ വി, വനിതാ സിവിൽ എക്സൈസ് ഓഫിസർ ലതമോൾ, എക്സൈസ് ഡ്രൈവർ എഡിസൺ കമ്മീഷണർ സ്ക്വാഡിലെ എഇഐ ഷിജു മോൻ, സിവിൽ എക്സൈസ് ഓഫിസർ അഖിൽ ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
കോടതിയിൽ ഹാജരാക്കിയ ഹാരീസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Malabar News: ബോംബ് നിർമാണം ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെ; എംവി ജയരാജൻ







































