ഇ-ബുൾ ജെറ്റ് കേസ്; വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ അഴിച്ചുമാറ്റാൻ ഉത്തരവ്

By Staff Reporter, Malabar News
e-bull jet controversary
Ajwa Travels

കണ്ണൂർ: വ്‌ളോഗർമാരായ ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് എതിരെയുള്ള കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എംവിഡി ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ നീക്കണം. വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്‌റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.

നിലവിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇ-ബുൾജെറ്റ് സഹോദരൻമാരുടെ അഭിഭാഷകൻ വ്യക്‌തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെ തുടര്‍ന്നാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.

ഇബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ക്ക് എതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ഒൻപതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്‌തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവർ നടത്തിയിരിക്കുന്നത്.

ഇ-ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത വീഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന് പോലീസ് പറഞ്ഞിരുന്നു. യൂട്യൂബിന് റിപ്പോര്‍ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്‌ത വീഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിംഗ് റിക്വസ്‌റ്റ് നല്‍കിയിരുന്നു.

Read Also: ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE