തിരുവനന്തപുരം: കർശന നിയന്ത്രണമുള്ള സെക്രട്ടറിയേറ്റിൽ വീഡിയോ ചിത്രീകരണം നടത്തിയ വനിതാ വ്‌ളോഗർ വിവാദത്തിൽ. സെക്രട്ടറിയേറ്റ് സ്‌പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗർ ചിത്രീകരിച്ചത്. അനുമതിയില്ലാതെയാണ് ചടങ്ങ് ചിത്രീകരിച്ചതെന്നാണ് ആരോപണം. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോലും കർശന നിയന്ത്രണം ഉള്ളിടത്താണ് വ്‌ളോഗ് ഷൂട്ടിങ്.
സെക്രട്ടറിയേറ്റിലെ വീഡിയോ ചിത്രീകരണത്തിന് ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകേണ്ടത്. എന്നാൽ, ഇങ്ങനെയൊരു അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ളോഗ് ഷൂട്ടിങ്ങും. വ്‌ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണ് പലരും സംസാരിച്ചത്.
അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വീഡിയോ ചിത്രീകരണത്തിന് ഒരു വർഷമായി ആർക്കും അനുമതി നൽകിയിരുന്നില്ല. നിശ്‌ചിത ഫീസ് വാങ്ങി സെക്രട്ടറിയേറ്റിൽ മുൻപ് സിനിമാ ഷൂട്ടിങ് ഉൾപ്പടെ അനുവദിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്തും ഷൂട്ടിങ്ങിന് എത്തുന്നവരുടെ പെരുമാറ്റത്തെ കുറിച്ച് പരാതി ഉയർന്നതിനാലും ഒരു വർഷമായി അനുമതി നിഷേധിച്ചിരുന്നു.
Most Read| ‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു