സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

By Trainee Reporter, Malabar News
secretariat
Representational Image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മൂന്നാം നിലയിലുള്ള നോർത്ത് സാൻവിച്ച് ബ്ളോക്കിലാണ് തീപിടിത്തം ഉണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. 15 മിനിട്ടിനുള്ളിൽ ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു.

ഫയലുകൾ കത്തിനശിച്ചോ എന്നതിൽ വ്യക്‌തതയില്ല. എങ്ങനെയാണ് തീ പടർന്നതെന്നും വ്യക്‌തമല്ല. ഉന്നത പോലീസ് സംഘവും ജില്ലാ കളക്‌ടറും സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2020ലും ഇതേ ബ്ളോക്കിൽ തീപിടിത്തം ഉണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറും ഉൾപ്പടെ കത്തി നശിച്ചിരുന്നു.

Most Read: കർണാടക നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE