ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയിൽ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ കണക്ക് ലഭ്യമല്ലെന്ന് രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രം. കേന്ദ്ര മന്ത്രി ബിശ്വേശ്വർ ടുഡു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കോവിഡ് മരണത്തെ തുടർന്ന് മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളിയ സംഭവത്തിൽ വിവിധ സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസി വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കൾ രംഗത്തെത്തി. കേന്ദ്രസർക്കാർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ കെസി വേണുഗോപാൽ, ഓക്സിജൻ മരണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും തനിക്ക് ഇതേ മറുപടിയാണ് കേന്ദ്രം നൽകിയതെന്നും വ്യക്തമാക്കി.
Read also: എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള് മരിച്ചു







































