കോഴിക്കോട്: ബാലുശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ. കാരിയാത്തൻകാവ് ആനോത്തിയിൽ ഷാഹിദ് (34), കിനാലൂർ പാടിയിൽ ജാസിർ (39) എന്നിവരെയാണ് ബാലുശ്ശേരി എസ്‌ഐ പി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് 1.320 ഗ്രാം ബ്രൗൺ ഷുഗർ, കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ബാലുശ്ശേരി ബസ് സ്‌റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്







































