ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്

By Team Member, Malabar News
Dileep At High Court For Cancelling The FIR Of Conspiracy Case
Ajwa Travels

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും, എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ച് ദിലീപ്. അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കുന്നതിനായാണ് ഗൂഢാലോചന കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. കൂടാതെ കേസിൽ കണ്ടെത്തിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.

ദിലീപ് ഉൾപ്പടെയുള്ളവർക്ക് ഗൂഢാലോചന കേസിൽ നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും, ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൂടാതെ പ്രോസിക്യൂഷൻ ഉയർത്തിയ വാദങ്ങളിൽ മിക്കവയും ഹൈക്കോടതി തള്ളുകയും ചെയ്‌തിരുന്നു.

Read also: മാസ്‌കും വേണ്ട, സാമൂഹിക അകലവും പാലിക്കണ്ട; നിയന്ത്രണങ്ങൾ നീക്കി നോർവേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE