യുക്രൈനിൽ ഇതുവരെ 203 ആക്രമണങ്ങൾ; ചെർണോബിൽ മേഖല റഷ്യൻ നിയന്ത്രണത്തിൽ

By News Desk, Malabar News
Ajwa Travels

മോസ്‌കോ: യുക്രൈൻ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യ. സൈനികനീക്കം ആരംഭിച്ചത് മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രൈൻ വ്യക്‌തമാക്കി. യുക്രൈനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 പേരുമായി വന്ന യുക്രൈൻ സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു, സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളങ്ങളിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.

ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. ഇതുവരെ റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു.

യുദ്ധസാഹചര്യത്തിൽ ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്‌ഥാന നഗരമായ കീവിൽ നിന്നാണ് കൂടുതൽ പലായനം നടക്കുന്നത്. നിപ്രോ, കാർക്കീവ് അടക്കം വിവിധ നഗരങ്ങളിൽ നിന്ന് ജനങ്ങൾ ബങ്കറുകളിലേക്ക് മാറി. സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ്, എടിഎമ്മുകളിലും നീണ്ടനിര കാണാം.

ഇതിനിടെ നാറ്റോ സഖ്യ കക്ഷികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ പദ്ധതികൾ സജീവമാക്കിയിട്ടുണ്ട്. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ്‌ പ്രസിഡണ്ട് ജോ ബൈഡൻ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE