ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് ‘മൻമഥ ലീലൈ’. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ വര്‍ഷം എല്ലാ ഇന്ത്യന്‍ ഭാഷകളിലുമായി വിരലിലെണ്ണാവുന്ന ചിത്രങ്ങളാണ് തിയേറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയത്. കോളിവുഡ് എടുത്താല്‍ അതിലൊന്ന് വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിലമ്പരശന്‍ നായകനായെത്തിയ മാനാട് ആയിരുന്നു.
സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലൂപ് രീതിയില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു മാത്രം ആദ്യ രണ്ട് ദിവസത്തില്‍ 14 കോടി ഗ്രോസാണ് ചിത്രം നേടിയത്. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ചിമ്പുവിന്റെ തിരിച്ചുവരവ് ചിത്രമെന്നും മാനാടിനെക്കുറിച്ച് ട്രേഡ് അനലിസ്‌റ്റുകള്‍ പറഞ്ഞിരുന്നു.
സംയുക്‌ത ഹെഗ്‍ഡെ, സ്‍മൃതി വെങ്കട്, റിയ സുമന്‍ എന്നിവരാണ് മൻമഥ ലീലൈയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘മാനാടി’ന്റെ വന്‍ വിജയത്തിനു ശേഷം എത്തുന്ന വെങ്കട് പ്രഭു ചിത്രം എന്ന നിലയില്‍ മൻമഥ ലീലൈക്ക് പ്രേക്ഷക പ്രതീക്ഷയും വലുതാണ്. പ്രേംജി അമരന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം തമിഴ് എ അഴകന്‍, കലാസംവിധാനം ഉമേഷ് ജെ കുമാര്‍. റോക്ക്ഫോര്‍ട്ട് എന്റര്‍ടെയ്ൻമെന്റ് ആണ് നിര്‍മാണം.
Read Also: ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‍സിയെ നേരിടും






































