ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‍സിയെ നേരിടും

By Staff Reporter, Malabar News
kerala-blasters-preseason-friendly
Ajwa Travels

പനാജി: ജയിച്ചു പ്ളേ ഓഫ് സാധ്യത സജീവമാക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബ്ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. സീസണിൽ മൂന്ന് മൽസരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ളാസ്‌റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മൽസരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല.

പൊരുതി കളിച്ചിട്ടും കഴിഞ്ഞ കളിയിൽ ഹൈദരാബാദ് എഫ്‌സിയോട് ഏറ്റ തോൽവി ബ്ളാസ്‌റ്റേഴ്‌സിന്റെ പ്ളേ ഓഫ് സ്വപ്‌നങ്ങൾക്ക് ചെറുതായി മങ്ങലേൽപ്പിച്ചിരുന്നു. അതിനെ മറികടക്കാൻ ഇന്ന് ജയം അനിവാര്യമാണ്. സീസണിന്റെ തുടക്കത്തിൽ തോൽവിയറിയാതെ കുതിച്ച ബ്ളാസ്‌റ്റേഴ്‌സിന് കഴിഞ്ഞ രണ്ടു മൽസരങ്ങളിൽ ജയിക്കാൻ ആയിട്ടില്ല.

17 കളികളിൽ നിന്ന് ഏഴ് വിജയങ്ങളും ആറ് സമനിലകളും നാല് തോൽവികളുമുൾപ്പെടെ 27 പോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ് ബ്ളാസ്‌റ്റേഴ്‌സ് ഇപ്പോൾ. പരിക്ക് മാറിയ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഹോര്‍മിപാമും സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്ന ജോർജെ ഡയസും ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തിയേക്കും എന്നാണ് പ്രതീക്ഷ.

Read Also: ഒരു മാസം പിന്നിട്ടു; ടിപ്പറിടിച്ച് തകർന്ന ക്യാമറകളും ലൈറ്റുകളും പുനഃസ്‌ഥാപിക്കാതെ കുതിരാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE