യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

By Staff Reporter, Malabar News
misuse of central agencies; The Prime Minister sent a letter to the opposition leaders
Ajwa Travels

ന്യൂഡെൽഹി: യുക്രൈൻ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാദൗത്യത്തിന്റെ മുന്നേറ്റവും ഇന്ത്യൻ പൗരൻമാരുടെ ആശങ്കയും യോഗം ചർച്ച ചെയ്യും. ഇത് മൂന്നാം തവണയാണ് യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. യുദ്ധം കടുത്ത യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സർക്കാർ രാവും പകലും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏവരും ഐക്യത്തോടെ നിൽക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ യുദ്ധഭീതിയിലും അനിശ്‌ചിതാവസ്‌ഥായിലും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി എംബസി എത്തി.

യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികള്‍ക്ക് പോളണ്ട് അതിര്‍ത്തി കടക്കാന്‍ വിസ ആവശ്യമില്ലെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരാക്കോവസ്‌കി അറിയിച്ചു.

അതിര്‍ത്തിയിലൂടെ പോളണ്ട് വഴി രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് നേരത്തെ വിസയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അനിശ്‌ചിതത്വം അവസാനിപ്പിച്ച് സുപ്രധാന പ്രഖ്യാപനമെത്തിയത്.

Read Also: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE