ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരത്തിനായി എത്തിയ തൃശൂർ സ്വദേശിയായ യുവാവ് ഇടിമിന്നലേറ്റതിനെ തുടർന്ന് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ്(34) ആണ് മരിച്ചത്. വൈകുന്നേരം 6.30ഓടെ മൂന്നാർ ചിത്തിരപുരം മീൻകെട്ടിനടുത്താണ് അപകടം നടന്നത്. നിലവിൽ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read also: കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം







































