കോഴിക്കോട്: ഫറോക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുവൻതിരുത്തി സികെ റോഡിൽ ഇരിയംപാടം സലീമിന്റെ മകൻ ഫാരിസ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഫറോക്ക് സബ് ട്രഷറിക്ക് സമീപമാണ് അപകടം നടന്നത്. കൊണ്ടോട്ടിയിൽ നിന്ന് ഫറോക്കിലേക്ക് വരികയായിരുന്ന മിനി ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
Most Read: കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം







































