പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 26 വയസുകാരനും പ്രായ പൂർത്തിയാവാത്ത രണ്ടു പേരും പോലീസിന്റെ പിടിയിലായി.
അടൂർ നെല്ലിമുകളിലെ ആളില്ലാത്ത വീട്ടിൽ വച്ച് ഇന്നലെയാണ് സംഭവം നടന്നത്. വൈകിട്ടോടെയാണ് കുട്ടിക്ക് ഇവർ മദ്യം നൽകിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ കുട്ടി ബന്ധുവിനെ ഫോണിൽ വിളിക്കുകയും തുടർന്ന് അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
അതേസമയം കുട്ടിയെ മുൻപ് പീഡിപ്പിച്ച ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്.
Most Read: മത സൗഹാർദ്ദം തകർക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്









































