മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്

By Staff Reporter, Malabar News
thamarassery-bishop
Ajwa Travels

കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയാകാന്‍ കഴിയണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർഥനകൾക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മുൻ വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ ആയിരുന്നു പ്രാർഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർഥനയിൽ പങ്കുചേർന്നത്.

Read Also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE