മതസ്‌പർധ വളർത്തൽ; യൂട്യൂബ് ചാനൽ അവതാരകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

By Staff Reporter, Malabar News
democrats-news-badusha
Ajwa Travels

തിരുവനന്തപുരം: മതസ്‌പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് ചാനൽ വഴി വാർത്തയായി അവതരിപ്പിച്ച അവതാരകൻ അറസ്‌റ്റിൽ. നെയ്യാറ്റിൻകര ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ് അറസ്‌റ്റിലായത്. ഒരാഴ്‌ച മുൻപ് പച്ചിക്കോട് നിസാം മൻസിലിൽ നിസാം, ഭാര്യ ആൻസില, രണ്ടു വയസുള്ള ഇവരുടെ മകൻ എന്നിവരെ സമീപവാസികൾ ആക്രമിച്ച സംഭവമുണ്ടായിരുന്നു.

ഇതിൽ നെയ്യാറ്റിൻകര പോലീസ് കേസ് എടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. ഈ സംഭവത്തെ മതസ്‌പർധ വളർത്തുന്ന തരത്തിൽ ഡെമോക്രസി എന്ന യൂട്യൂബ് ചാനൽ വഴി ബാദുഷ ജമാൽ പ്രചരിപ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയത്. മതസ്‌പർധ വളർത്തുന്ന തരത്തിലുള്ള വേറെയും വാർത്തകൾ പ്രതി യൂട്യൂബ് ചാനൽ വഴി നേരത്തെയും പ്രചരിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇതിന് പുറമെ 2017ൽ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിച്ചതിന് ബാദുഷയുടെ പേരിൽ ഒരു കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതി വാർത്ത പ്രചരിപ്പിക്കാനായി ഉപയോഗിച്ച കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. മതസ്‌പർധ വളർത്തിയതിനും ഇലക്‌ട്രോണിക് മാദ്ധ്യമം ദുരുപയോഗം ചെയ്‌തതിനുമാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Read Also: രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE