ഇടുക്കി: പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്. കുടുംബ പ്രശ്നങ്ങള്‍ ആണ് കാരണമെന്നും ഇത് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ആണ് സംഭവം നടന്നത്. രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികൾ തമിഴ്നാട് തീരത്തെത്തി









































