മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ

By Desk Reporter, Malabar News
13-year-old dies of shock from electric fence in Pookottupadam; Case against plantation owner
Representational Image
Ajwa Travels

കോഴിക്കോട്: മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധം. പ്ളാന്റിനെതിരെ സംഘടിച്ച നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഹൈക്കോടതി അനുമതിയോടെ സ്‌ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്‌ഥർക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചത്.

ഉദ്യോഗസ്‌ഥർ സ്‌ഥലം അളക്കാൻ രാവിലെ തന്നെ എത്തിയിരുന്നു. പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. ആദ്യ ഘട്ടത്തിൽ 35 ഓളം വരുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയിരുന്നു.

പിന്നീട് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം അതിർത്തി വേലി സ്‌ഥാപിക്കുന്നതിനായി വാഹനുവുമായി എത്തിയപ്പോൾ നാട്ടുകാർ വാഹനം തടയുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും ഒരു സ്‌ത്രീ റോഡിൽ വീണു. തുടർന്ന് പോലീസ് പ്രതിഷേധക്കാരെ വീണ്ടും അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. പോലീസ് ഇടപെട്ട് സർക്കാർ വാഹനം കടത്തിവിടുകയും ചെയ്‌തു.

കല്ലായി പുഴയോരത്ത് മലിനജല പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെയാണ് പ്രതിഷേധം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടത്ത് പ്ളാന്റ് സ്‌ഥാപിക്കരുതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഉദ്യോഗസ്‌ഥർ പ്രദേശത്ത് എത്തിയത്.

Most Read: ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE