ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി

By Staff Reporter, Malabar News
VijayBabu-anticipatory bail
Ajwa Travels

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യുവി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും ദുബായിലാണെന്നുമാണ് വിജയ് ബാബുവിന്റെ വിശദീകരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ ഇര താനാണെന്നും മാനനഷ്‌ടകേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.

പരാതിക്കാരിയും താനും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കം ഇതിനുള്ള തെളിവാണെന്നും വിജയ് ബാബു പറഞ്ഞു. എന്നാൽ വിജയ് ബാബു തന്നെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിക്കുന്നു.

Read Also: കെഎസ്ഇബിയിലെ അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE