തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന സിൽവർ ലൈൻ സംവാദത്തിൽ അനിശ്‌ചിതത്വം തുടരവേ ബദൽ സംവാദവുമായി ജനകീയ പ്രതിരോധ സമിതി രംഗത്ത്. സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ ബദൽ സംവാദം മെയ് നാലിനാണ് സംഘടിപ്പിക്കുന്നത്. അലോക് കുമാർ വർമ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്‌ണൻ, ആർവിജി മേനോൻ എന്നിവർ ബദൽ സംവാദത്തിൽ പങ്കെടുക്കും.
സംവാദത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും കെ റെയിൽ അധികൃതരെയും ക്ഷണിക്കുമെന്നാണ് വിവരം. നാളെ നടക്കുന്ന കെ റെയിൽ സംഭവത്തിൽ നേരത്തെ ഉൾപ്പെടുത്തിയവരിൽ നിന്ന് സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറിയതോടെ ഇനി പാനലിൽ അർവിജി മേനോൻ മാത്രമാണ് ശേഷിക്കുന്നത്.
കെ റെയിലിനെ എതിർക്കുന്നവരിൽ അർവിജി മേനോനെ മാത്രം നിലനിർത്തി അനുകൂലിക്കുന്ന മൂന്ന് പേരെയും ഉൾപ്പെടുത്തിയുള്ള സംവാദമാണ് നാളെ നടക്കുക. ഇനി അർവിജിയും പിൻമാറിയാൽ കാണികളെ കൂടി പങ്കെടുപ്പിച്ചു ചോദ്യോത്തര രീതിയും പരിഗണിക്കുന്നുണ്ട്. പുതിയ ആളുകളെ പാനലിലേക്ക് ഉൾപ്പെടുത്താൻ സമയം കുറവായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം.
Most Read: വീണ്ടും മാസ്‌ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും







































