കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ തർക്കത്തിനിടെ അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്‌ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ അനുജൻ ചന്ദ്രഹാസന്റെ തലക്ക് അടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെയാണ് ചന്ദ്രഹാസൻ മരിച്ചത്.
സംഭവത്തിൽ സഹോദരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ട് ദിവസം മുമ്പാണ് സംഭവം. ചെറുവണ്ണൂർ കമാനപ്പാലത്തിന് സമീപം താഴത്തെ പുരയ്‌ക്കൽ ചന്ദ്രഹാസനാണ് മരണപ്പെട്ടത്. പട്ടിക കഷ്‌ണം കൊണ്ടാണ് അനുജൻ ഇയാളുടെ തലക്കടിച്ചത്. 10 സെന്റ് ഭൂമിയാണ് ചെറുവണ്ണൂരിൽ ഏഴ് പേർക്ക് ബാഗിക്കാൻ ഉണ്ടായിരുന്നത്.
ഭൂമിയുടെ ഭാഗം നടത്താത്തതിനാൽ സഹോദരൻമാർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഭൂമി ഭാഗം വെക്കാൻ സഹോദരൻ ചന്ദ്രഹാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് കഴിയില്ലെന്ന് ചന്ദ്രഹാസൻ പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അനുജൻ ആക്രമിക്കുകയും ആയിരുന്നു.
Most Read: ശ്രീലങ്കയെ സഹായിക്കാൻ തമിഴ്‌നാട്; കേന്ദ്രാനുമതി തേടി പ്രമേയം







































