കർണാടകയിലെ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്‌ഥാപിച്ചു

By News Desk, Malabar News
Ajwa Travels

ബെംഗളൂരു: കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്‌ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്‌ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിൽ കടബ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.

മെയ് ഒന്നിന് അർധരാത്രിയോടെ അസംബ്‌ളി ഓഫ് ഗോഡ് പേരാട് പള്ളി കേന്ദ്രത്തിലാണ് സംഭവം. പള്ളിയിൽ അതിക്രമിച്ച് കടന്ന സംഘം ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും ഫാ.ജോസ് വർഗീസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമേ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു.

ഇലക്‌ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ, പ്രാർഥനാ കേന്ദ്രവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് മോഷണം പോയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകൾ പ്രകാരമാണ് അക്രമികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Most Read: ‘എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്‌തം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE