‘എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്‌തം’

By News Desk, Malabar News
vd-satheeshan
Ajwa Travels

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാഹ്യ ഇടപെടൽ വ്യക്‌തമാണ്. യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയും. പിസി ജോർജിന്റെ പ്രസംഗവും വിവാദവുമെല്ലാം ഇതിനോട് ചേർത്ത് വായിക്കണമെന്നും സതീശൻ പറഞ്ഞു.

മതേതര നിലപാടാണ് യുഡിഎഫിനുള്ളത്. ആ നിലപാട് മുൻനിർത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുള്ള സ്‌ഥാനാർഥിയാണ് ഉമ തോമസ്. വലിയ വിജയം ഉമയ്‌ക്ക് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

രണ്ടാമത് അധികാരത്തിലേറിയപ്പോൾ എന്തും ചെയ്യാമെന്നുള്ള ധാരണയാണ് മുഖ്യമന്ത്രിക്ക്. ഈ ധാർഷ്‌ട്യത്തിന് കേരളം മറുപടി നൽകും. വികസനത്തിന് യുഡിഎഫ് എതിരല്ല, വിനാശത്തിനാണ് എതിരെന്നും സതീശൻ കൂട്ടിച്ചേർത്തു.

Most Read: സർവീസുകൾ റദ്ദാക്കി; കെഎസ്‌ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE