കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡിആർഐ പിടികൂടി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ടാൻസാനിയൻ പൗരനാണ് പിടിയിലായത്. ഇയാളെ ഡിആർഐ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ശനിയാഴ്ച പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൽ കണ്ടെടുക്കുകയായിരുന്നു. യാത്രാരേഖകൾ പരിശോധിച്ചപ്പോഴാണ് കേപ്ടൗണിൽ നിന്നാണ് പ്രതി യാത്ര ആരംഭിച്ചതെന്ന് മനസിലാക്കിയത്. മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചതാണോ അതോ ഇവിടെ നിന്ന് മറ്റെവിടേക്കെങ്കിലും കടത്താൻ കൊണ്ടുവന്നതാണോ എന്നതടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
Most Read: ‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; കുറ്റപ്പെടുത്തി ഇന്ദ്രൻസ്, വിമർശനം ശക്തം







































