ന്യൂഡെല്‍ഹി: കൊറോണ വൈറസിനു സംഭവിക്കുന്ന ജനിതക വ്യതിയാനം മൂലം വാക്‌സിൻ ഫലപ്രാപ്‌തിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ്.
രണ്ടു തരത്തിലുള്ള ജനിതക വ്യതിയാനമാണ് വാക്‌സിന് ഉണ്ടാകുക. നേരിയ വ്യതിയാനം (ആന്റിജനിക് ഡ്രിഫ്റ്റ്), കാര്യമായ മാറ്റം (ആന്റിജനിക് ഷിഫ്റ്റ്) എന്നിങ്ങനെയാവും അത്. ജനിതക ഘടനയില്‍ നേരിയ മാറ്റം മാത്രമേ ആദ്യത്തേതില്‍ ഉണ്ടാകൂ. ആന്റിജനിക് ഷിഫ്റ്റ് സംഭവിച്ചാല്‍ വൈറസുകള്‍ക്കു പുതിയ സ്വഭാവം കൈവരും. ഇതിനു 10 വര്‍ഷത്തില്‍പരം സമയമെടുക്കാം. അതുകൊണ്ടു തന്നെ ഗവേഷണത്തിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്







































