വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

By Desk Reporter, Malabar News
rain-in-kerala_2020-Oct-15
Representational Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്‌തി പ്രാപിക്കുക. കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ വെള്ളിയാഴ്‌ച വരെ മഴ തുടർന്നേക്കും.

അതേസമയം, തെലങ്കാനക്ക് മുകളിലുളള തീവ്രന്യൂനമർദ്ദം ഇന്ന് കൂടുതൽ ദുർബലമാകും. വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റു വിശാനിടയുളളതിനാൽ കേരള തീരത്ത് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒക്‌ടോബർ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Malabar News:  മൃതദേഹ സംസ്‌കരണം; പ്രോട്ടോകോളിൽ ഇളവനുവദിക്കണം, കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE