ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ബാലാനന്ദൻ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ സമയം ഇയാൾ പിന്നാലെ വീടിനുള്ളിൽ കയറി സമീപമുണ്ടായിരുന്ന പഴ്സിൽ നിന്ന് 3500 രൂപ മോഷ്ടിക്കുകയായിരുന്നു.
ഇത് കണ്ടുവന്ന ബാലാനന്ദൻ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ബലംപ്രയോഗിച്ച് ഗൃഹനാഥനെ വീട്ടിൽ പൂട്ടിയിട്ട ശേഷം കടന്നുകളയുകയായിരുന്നു. നിലവിളി കേട്ടുവന്ന അയൽക്കാരാണ് ബാലാനന്ദനെ മോചിപ്പിച്ചത്. പരാതിയെ തുടർന്ന് മുഹമ്മ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Most Read: ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്ചകൾ ഇതാ








































