ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരി പിടിയിൽ . ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത് വരികയായിരുന്നു വിബിൻ.
ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Most Read: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബോറിസ് ജോൺസൺ







































