പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്‌റ്റർ അറസ്‌റ്റിൽ

By Syndicated , Malabar News
sexual-assault-on-girl
Ajwa Travels

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്‌റ്റർ അറസ്‌റ്റിൽ. ചിലമ്പവളവ് പെന്തക്കോസ്‌ത് പള്ളിയിലെ മുന്‍ പാസ്‌റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്തിനെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം. പെൺകുട്ടിയുടെ സഹോദരിക്ക് പാസ്‌റ്ററുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, പേരാമ്പ്ര പോലീസിൽ പരാതി നല്‍കുകയും തുടര്‍ന്ന് എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Read also: ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE