കാസർഗോഡ്: കാഞ്ഞങ്ങാട് ഗുഡ്സ് ട്രെയിനിന് നേരെ കല്ലേറ്. മംഗലാപുരത്ത് നിന്ന് വളപട്ടണത്തേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കുശാൽ നഗർ റയിൽവേ ഗേറ്റിനും കാഞ്ഞങ്ങാട് സൗത്തിനും ഇടയിൽ വെച്ചാണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ഡെൽഹിയിലെ യാത്രയിൽ ദുരൂഹത ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കാണാതായ ദിവസം ഷാരൂഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. വീട്ടിൽ നിന്ന് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂഡെൽഹിയിലെ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ. കേസിൽ ഡെൽഹിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തിട്ടുണ്ട്.
Most Read: ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹരജി ലോകായുക്ത നാളെ പരിഗണിക്കും






































