കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. മൃദുലിന്റെ തലയിൽ 13 തുന്നലുകളാണ് ഉള്ളത്. പരപ്പൻപൊയിൽ സ്വദേശി വാടിക്കൽ ബിജു എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
Most Read: ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും