തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 59 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 910 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു. 35 വയസ്സുള്ള മേലൂർ സ്വദേശി യാസിർ അറാഫത് കോവിഡ് മരണത്തിന് ഇരയായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാംപിൾ പരിശോധന കുറഞ്ഞു വരികയാണ്. 36,599 സാംപിളുകൾ പരിശോധിച്ചു എന്നാണ് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. സാംപിൾ പരിശോധന കുറഞ്ഞതാണ് രോഗബാധയുടെ എണ്ണത്തിൽ കുറവ് കാണിക്കാൻ കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഇന്നത്തെ ആകെ രോഗബാധ 5022 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7469 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 21 ആണ്. സമ്പര്‍ക്ക രോഗികള്‍ 4257 ഇന്നുണ്ട്. ഉറവിടം അറിയാത്ത 647 രോഗബാധിതരും, 92,731 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 06 പുതിയ ഹോട്ട് സ്‌പോട്ടുകളും നിലവിൽ വന്നു.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 120
കണ്ണൂർ: 293
വയനാട്: 51
കോഴിക്കോട്: 772
മലപ്പുറം: 910
പാലക്കാട്: 271
തൃശ്ശൂർ: 533
എറണാകുളം: 598
ആലപ്പുഴ: 340
കോട്ടയം: 180
ഇടുക്കി: 28
പത്തനംതിട്ട: 32
കൊല്ലം: 378
തിരുവനന്തപുരം: 516
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 7469, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1670, കൊല്ലം 627, പത്തനംതിട്ട 182, ആലപ്പുഴ 338, കോട്ടയം 200, ഇടുക്കി 53, എറണാകുളം 978, തൃശൂര്‍ 1261, പാലക്കാട് 347, മലപ്പുറം 298, കോഴിക്കോട് 1022, വയനാട് 128, കണ്ണൂര്‍ 72, കാസര്‍ഗോഡ് 293. ഇനി ചികിൽസയിലുള്ളത് 92,731. ഇതുവരെ ആകെ 2,52,868 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്
ആകെ 5022 രോഗബാധിതരില്‍ 59 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. ഇന്നത്തെ രോഗ ബാധിതരില്‍ 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കത്തിലൂടെ 4257 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കാസര്‍ഗോഡ് 101, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 279 പേര്‍ക്കും, കോഴിക്കോട് 669, മലപ്പുറം 862, വയനാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 518 പേര്‍ക്കും, എറണാകുളം 398, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 333 പേര്‍ക്കും, ഇടുക്കി 11, കോട്ടയം 155, കൊല്ലം ജില്ലയില്‍ നിന്നുള്ള 373 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 357 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 1182 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 21 ആണ്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നക്കാമുഗള്‍ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്‌മത്ത് (64), പെരുമണ്‍ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിന്‍ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്‌മി (77), മാലിയന്‍കര സ്വദേശിനി ശ്രീമതി പ്രകാശന്‍ (75), തുറവൂര്‍ സ്വദേശി സി.എസ്. ബെന്നി (53), ഫോര്‍ട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഓമന (63), വടക്കേക്കാട് സ്വദേശി കാദര്‍ഖാജി (86), വെള്ളറകുളം സ്വദേശിഅബ്‌ദുൾ ഖാദര്‍ (67), മലപ്പുറം അരീക്കോട് സ്വദേശിനി അയിഷകുട്ടി (72), ആനക്കയം സ്വദേശിനി മറിയുമ്മ (55), കോഴിക്കോട് പുതൂര്‍ സ്വദേശി അബൂബക്കർ (65), മേലൂര്‍ സ്വദേശി യാസിര്‍ അരാഫത്ത് (35), പായിമ്പ്ര സ്വദേശി രാമകൃഷ്‌ണൻ (73), വടകര സ്വദേശിനി ശ്യാമള (73), കണ്ണൂര്‍ ആലക്കോട് സ്വദേശിനി ക്ലാരമ്മ ജോയ് (63), കാസര്‍ഗോഡ് കുമ്പള സ്വദേശി ടി.കെ. സോമന്‍ (63) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചു.
Most Read: അസം- മിസോറാം അതിർത്തി സംഘർഷം; കേന്ദ്രം ഇടപെട്ടു; മന്ത്രിസഭാ യോഗം ഇന്ന്
ഇന്ന് രോഗം ബാധിച്ചത് 59 ആരോഗ്യ പ്രവർത്തകർക്കാണ്. കോഴിക്കോട് ജില്ലയിൽ നിന്ന് മാത്രം 14 ആരോഗ്യ പ്രവർത്തകർക്കും, തിരുവനന്തപുരം 12, തൃശൂർ 08, മലപ്പുറം 08, കാസർഗോഡ് 06, എറണാകുളം 04, കണ്ണൂർ 03, കോട്ടയം 02, കൊല്ലം 01, വയനാട് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 36,599 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 39,75,798 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്‌തികൾ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പിളുകൾ പരിശോധനക്ക് അയച്ചതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 07 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 636 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read: ‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 06 ഹോട്ട് സ്‌പോട്ടുകളാണ്; തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂര്‍ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാര്‍ഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് ഇന്ന് നിലവിൽ വന്ന പുതിയ ഹോട്ട് സ്‌പോട്ടുകൾ.
2395 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,77,291 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,53,482 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,809 പേര്‍ ആശുപത്രികളിലുമാണ്.
National News: യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. പി







































