കൊച്ചി: വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസ്. അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് പരാതി നൽകിയത്.
ഒരാഴ്‌ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു ഇന്റർവ്യൂ. കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയെ അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ വിളിച്ചു വരുത്തിയത്. ഹോട്ടലിലെത്തിയ വനിതയോട് അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. 354ആം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്ത് പോയ ഷക്കീർ സുബാൻ തിരിച്ചെത്തിയ ശേഷമാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.
Most Read| മന്ത്രിസഭാ പുനഃസംഘടന; വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാദ്ധ്യമ സൃഷ്‌ടി- ഇപി ജയരാജൻ






































